ദോഹ : ഖത്തറിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ചികിത്സാ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെ വിവിധ ചികിത്സകൾക്കുള്ള പുതിയ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.ഹമദ് മെഡിക്കൽ കോർപ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈടാക്കുന്ന ഫീസ് നിരക്കുകളാണ് പ്രഖ്യാപിച്ചതെന്ന്ഖത്തറിലെ പ്രാദേശിക ദിനപത്രമായ അൽ ഷർഖ് റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറിലെ സർക്കാർ ആരോഗ്യമേഖലയായ ഹമദ് മെഡിക്കൽ കോർപ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് കാർഡ് ഉള്ളവർക്ക് ഇതുവരെ നാമമാത്രമായ തുക മാത്രമാണ് കിടത്തി ചികിത്സ ഉൾപെടെ എല്ലാ ചികിത്സകൾക്കും ഈടാക്കിയിരുന്നത്. ഇത് റദ്ദാക്കിയാണ് ചില പ്രത്യേക ചികിത്സകൾക്ക് 45 റിയാൽ മുതൽ 86,000 റിയാൽ വരെ ഈടാക്കാനൊരുങ്ങുന്നത്.ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും.
അതേസമയം,ഖത്തറിൽ താമസവിസയുള്ള വിദേശികൾക്ക് ഇൻഷുറൻസ് നിർ lബന്ധമാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.സ്വകാര്യമേഖലയിലായിരിക്കും വിദേശികൾക്ക് ആരോഗ്യപരിരക്ഷ ലഭിക്കുക.എന്നാൽ ഇത് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്ക് സർക്കാർ മേഖലയിലെ നിരക്കുകൾ പ്രഖ്യാപിച്ചതെന്നാണ് സൂചന.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച് ഒക്ടോബർ 4 ബുധനാഴ്ച മുതൽ താഴെ പറയുന്ന രോഗ ചികിത്സകൾക്ക് നിരക്കുകൾ ബാധകമായിരിക്കും.
പ്രൈമറി ഹെൽത്ത്കെയർ സെന്ററിലെ ഫീസും നിരക്കുകളും ഉദാഹരണം:
വിഷ്വൽ അക്വിറ്റിക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ്: QR 45
സിസ്റ്റ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യൽ: QR 1,500
റൂട്ട് കനാൽ തടസ്സപ്പെടുത്തൽ (1 കനാൽ): QR 518
ഇലക്ട്രോകാർഡിയോഗ്രാം, പതിവ് ഇസിജി: QR 207
ഫാർമസി ഇനങ്ങൾ: ചെലവിന്റെ 20%
ചികിത്സയ്ക്കും സേവനങ്ങൾക്കുമുള്ള നിരക്കുകൾ ആശുപത്രി, ക്ലിനിക്ക് സന്ദർശനം അല്ലെങ്കിൽ അഡ്മിഷൻ എന്നിവയ്ക്ക് ശേഷം നിർണ്ണയിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഹമദ് മെഡിക്കൽ കോർപറേഷനിലെ ഫീസും നിരക്കുകളും ഉദാഹരണം:
ഗ്ലോക്കോമ, കോംപ്ലക്സ് തിമിര നടപടിക്രമങ്ങൾ: QR 9,037
സ്ലീപ്പ് അപ്നിയ – QR 68,916 (സാധാരണ താമസം), ദീർഘനേരം താമസിക്കുക (6 ദിവസത്തിൽ കൂടുതൽ – QR 86,500)
ബ്രോങ്കൈറ്റിസ് ആൻഡ് ആസ്ത്മ w/ CC: QR 15,279 (സാധാരണ താമസം), ദീർഘകാല താമസം (6 ദിവസത്തിൽ കൂടുതൽ – QR 48,853)
കോംപ്ലക്സ് ഗാസ്ട്രോസ്കോപ്പി w/o കാറ്റസ്ട്രഫിക് സിസി: QR 16, 350 (സാധാരണ താമസം)
പെട്ടെന്നുണ്ടാകുന്ന സീഷർ സിവിയർ സിസി : QR 44, 990.50 (ഹ്രസ്വകാല താമസം)
ചികിത്സയ്ക്കും സേവനങ്ങൾക്കുമുള്ള നിരക്കുകൾ ആശുപത്രി, ക്ലിനിക്ക് സന്ദർശനം അല്ലെങ്കിൽ അഡ്മിഷൻ എന്നിവയ്ക്ക് ശേഷം നിർണ്ണയിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
Content Highlights: Medical treatment fees for HMC, PHCC published in Official Gazette of Qatar, effective 4 October 2023
