ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള മെസെയ്ദ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറു രോഗികള്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതായി അറിയിച്ച് അധികൃതർ.
ഏപ്രിലിലാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ആശുപത്രി നടപടി ആരംഭിച്ചത്. ഖത്തർ ആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മൊഹമ്മദ് അല്‍ കുവാരിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഖത്തറിലെ തന്നെ റാസ് ലഫാന്‍ ആശുപത്രിയും ഇതിനു സമാനമായി ഈ മാസം ആദ്യം വൈറസ് ബാധയില്‍ നിന്നും മുക്തരായ അവസാന ഘട്ട രോഗികളെയും ഡിസ്ചാർജ് ചെയ്തിരുന്നു.
‘മെസെയ്ദ് ആശുപത്രി ശരിയായ സമയത്താണ് രോഗികള്‍ക്കായി പരിചരണം ആരംഭിച്ചത്. ഗുരുതര ഘട്ടത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഐ.സി.യു സംവിധാനം സജ്ജമാക്കിയിരുന്നു. എന്നാല്‍ അത് ആവശ്യമായി വന്നില്ല. ഒരു രോഗിയെ പോലും ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നില്ല.’, മെസെയ്ദ് ആശുപത്രിയുടെ സി.ഇ.ഒ മഹ്മൂദ് എസ്. അല്‍ റെയ്‌സ് ഖത്തര്‍ ട്രിബ്യൂണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മെസെയ്ദ് ആശുപത്രിയില്‍ കോവിഡ് രോഗികളുമായി ഇടപെട്ട ആരോഗ്യ പ്രവര്‍ത്തകരെല്ലാം ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.
രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കിയ എല്ലാവര്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary; Minister of Public Health HE Dr Hanan Mohamed Al Kuwari, visited Hamad Medical Corporation’s (HMC) Mesaieed Hospital today where she met with two of the last group of recovered COVID-19 patients being discharged
