ദോഹ: 2021 ഒക്ടോബർ 31 ഞായറാഴ്ച മുതൽ മെട്രോ ലിങ്ക് മൂന്ന് റൂട്ടുകളിൽ കൂടി സർവീസ് പുനരാരംഭിക്കും.
റാസ് ബു ഫോണ്ടാസ് (M126), അൽ വക്ര (M133), ഖത്തർ യൂണിവേഴ്സിറ്റി (M147) എന്നിവിടങ്ങളിലാണ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നത്.
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ ചുറ്റളവിലുള്ള ഖത്തർ റെയിൽ ഉപഭോക്താക്കൾക്ക് ആദ്യത്തെയും അവസാനത്തെയും മൈൽ കണക്റ്റിവിറ്റി നൽകുന്ന ഒരു ഫീഡർ ബസ് ശൃംഖലയാണ് മെട്രോലിങ്ക്.
കഴിഞ്ഞ വർഷം കൊവിഡ് മഹാമാരി മൂലം പൂർണമായും അടച്ചുപൂട്ടിയതിന് ശേഷം ഘട്ടം ഘട്ടമായി വിവിധ റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കുകയാണ്. ഒനൈസ 65 ഏരിയ, ലെജ്‌ബൈലത്ത് ഏരിയകൾ, അൽ നാസർ, അൽ മിർഖാബ് അൽ ജദീദ് ഏരിയകൾ എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ സർവീസുകളും അടുത്തിടെ ആരംഭിച്ചു.
