ആദ്യ വസന്തത്തിന്റെ ആരവങ്ങളുയർന്നു കഴിഞ്ഞു.
തിരുപ്പിറവിയുടെ നിത്യ വസന്തം തീർത്തു പുണ്യ റബീഇന്റെ ഹിലാൽ പിറ വിശ്വാസി ഹൃദയങ്ങളിൽ തെളിഞ്ഞിരിക്കുന്നു.
തൗഹീദിന്റെ നൂറൊളി ഹിറാ ഗഹ്വരങ്ങളിൽ അവതീർണ്ണമായി അഷ്ടദിക്കിലഖിലം വ്യാപരിപ്പിച്ച, ആദ്യ വസന്തത്തിന്റെ ഹേതുകമായിരുന്നു പുണ്യ ഹബീബ് (സ).
കുഫ്റിന്റെ ഊഷരത തീർത്ത മണ്ണിൽ തൗഹീദിന്റെ ഉർവ്വരത തീർക്കാൻ ആ വെളിച്ചം ഭൂമധ്യത്തിൽ ജാതരാവുന്നു.പിന്നെ ചരിത്രം കണ്ണിമ ചിമ്മാതെ കാവൽ നിന്നതും കാലം കണക്കുകളെഴുതാതെ കൂടെ നടന്നതും ആ തിരു പ്രകാശത്തോടൊപ്പമായിരുന്നു. ഘനാന്ധകാരം നിറഞ്ഞ വഴി വീഥികളിൽ നിന്നും തമസ്സിന്റെ ഉപാസകരിൽ നിന്നും ഒരു ജനതയെ നൂറുള്ളയുടെ ദിവ്യ പ്രഭയിലേക്ക് വഴി നടത്തി ആ ദിവ്യ ജ്യോതിസ്സ് കാലത്തിനു മുന്നേ നടന്നു. പിന്നിൽ വരുന്നവർക്ക് വഴികൾ തീർത്തു പഞ്ച് തൻ പാക്കിന്റെ കാവലാളായ പുണ്യ ഹബീബ് (സ).
https://www.facebook.com/100126948772384/posts/216532060465205/?d=n
ബദ്റും ഉഹ്ദും ഖന്തക്കും ഹുനൈനും തുടങ്ങിയ ജിഹാദിന്റെ അക്ഷരാർത്ഥങ്ങൾക്കപ്പുറം ശരീര മോഹങ്ങളോടുള്ള വൈര നൈരന്തര്യമാണ് ജിഹാദുൽ അക്ബറെന്ന് ജീവിതം വരച്ചു വെച്ചവിടന്ന് കാണിച്ചു കൊടുത്തു.
ദേഹമോഹങ്ങളുടെ തമസ്സാർന്ന തടവറയിൽ നിന്നും ദേഹിയെ തൗഹീദിന്റെ തിരു നൂറിൽ ചേർത്തു വെച്ചു പുണ്യ വസന്തം. പിന്നെ കരുത്തായി, കാവലായി, കരുതലായി കണ്ണിമുറിയാതെ കാലത്തിനു പിൻഗാമികളെ തീർത്തു തിരു ദൂതർ (സ).
നൂറേ മുഹമ്മദിയ്യയുടെ മുദ്ര തീർത്തു നമ്മിലണഞ്ഞു ഖുത്ബുസ്സമാൻ സൂഫി മുഹമ്മദ് യൂസുഫ് സുൽത്താൻ മഹാൻ അവർകൾ, പിന്നെ നായകരാക്കി തന്നു നാഇബ് ഖുത്‌ബുസമാൻ ശൈഖ് ഹാജി നിസാമുദ്ധീൻ അവർകളെ…ആ വെളിച്ചം പ്രസരിക്കുകയാണ്.. തടസ്സങ്ങളില്ലാതെ…. തിരിഞ്ഞു നടക്കണം നമുക്ക് പഴയ ഇസ്ലാമിലേക്ക്…
ആ പരിശുദ്ധ പാരമ്പര്യത്തിലെ സമകാലിക പ്രതിനിധി ഡോ.ശൈഖ് നിസാമുദ്ധീൻ സുൽത്താൻ നയിക്കുന്ന മീലാദ് ക്യാമ്പയിൻ സത്യത്തെ പുൽകുവാനുള്ള ഒരു സുവർണ്ണാവസരമാണ്. സത്യം സ്വതന്ത്രമായി അന്വേഷിച്ചു കണ്ടെത്താനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ജാതിമതഭേദമന്യേ ഈ ഉദ്യമത്തിൽ പങ്കുചേരാം.
മടങ്ങാം നാഥനിലേക്ക്,
അണയാം ദൂതരിലേക്ക്.. തിരിഞ്ഞു നടന്നേ മതിയാവൂ.. അത് കൊണ്ട് മടങ്ങാം നാഥനിലേക്ക്, അണയാം ദൂതരിലേക്ക്!!
