34.5 C
Qatar
Saturday, April 18, 2026

ഖത്തർ അഭിമാനകരമായ നാഴികക്കല്ലിലെത്തിയിരിക്കുന്നു, 2 മില്യൺ ആളുകൾക്ക് വാക്‌സിനേഷൻ പൂർത്തീകരിച്ച് ഖത്തറിന്റെ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാം

- Advertisement -

ദോഹ : ഖത്തർ അതിന്റെ ദേശീയ കോവിഡ് വാക്സിനേഷൻ പദ്ധതിയിലൂടെ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്. ഖത്തർ രണ്ട് മില്യൺ ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയെന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തർ.
പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. വാക്സിൻ എടുത്ത എല്ലാവർക്കും മന്ത്രാലയം നന്ദി അറിയിച്ചു.

“ദേശീയ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിനായി സുപ്രധാന നാഴികക്കല്ല് എത്തിയിരിക്കുന്നു, കാരണം ഇപ്പോൾ 2 മില്യൺ ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ട്.”- പൊതുജനോരോഗ്യമന്ത്രാലയം പ്രസ്താവനയിൽ കുറിച്ചു.

- Advertisement -

കുത്തിവയ്പ് എടുക്കാത്ത ജനത ഇപ്പോൾ തന്നെ ഇതിനായി മുൻകൈയെടുക്കുകയും തങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയും അങ്ങനെ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇതുവരെ ഖത്തർ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 4,287,922 ആണ്.
യോഗ്യരായ ജനസംഖ്യയുടെ 92.8% പേർക്കും (12 വയസും അതിൽ കൂടുതലുമുള്ളവർ) കോവിഡിന്റെ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. അതേസമയം, യോഗ്യതയുള്ള ജനസംഖ്യയുടെ 81.6 % പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

- Advertisement -

മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കോവിഡ് കണക്കുകളനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 19,667 ആണ്.
കൂടാതെ മൊത്തം ജനസംഖ്യയുടെ 80.5% പേർക്ക് ഇപ്പോൾ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 70.8% പേർക്ക് രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR