27.6 C
Qatar
Saturday, April 18, 2026

കൂടുതൽ ഉപഭോക്താക്കൾ എത്തുന്നു,റെസ്റ്റോറന്റുകളിൽ തുറസായ സ്ഥലത്തുള്ള ശിഷ സേവനങ്ങൾ അനുവദിക്കുമെന്ന് വാണിജ്യവ്യവസായ മന്ത്രാലയം

- Advertisement -

ദോഹ : വിനോദസഞ്ചാര മേഖലകളിലെ തുറസ്സായ സ്ഥലങ്ങളിൽ ശിഷ സേവനങ്ങൾ നൽകുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

2021 സെപ്റ്റംബർ 29 ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കി കോവിഡ് മഹാമാരി മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും താൽപ്പര്യാർത്ഥം താഴേപറയുന്ന തീരുമാനങ്ങൾ എടുത്തു:

- Advertisement -

തുറസ്സായ സ്ഥലങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും:

ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കേഷൻ ഉള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും 100% ശേഷി അനുവദിക്കും

- Advertisement -

ബാക്കി റെസ്റ്റോറന്റുകൾക്കും കഫേകൾക്കും 50% കവിയാത്ത ശേഷി അനുവദിക്കും

അടച്ച ഇടങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും:

ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കേഷൻ ഉള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും 75% കവിയാത്ത ശേഷി അനുവദിക്കും

ബാക്കിയുള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും 40% കവിയാത്ത ശേഷി അനുവദിക്കും

എല്ലാ ഉപഭോക്താക്കൾക്കും കോവിഡ് -19 വാക്സിന്റെ എല്ലാ ഡോസുകളും ലഭിച്ചിരിക്കണം. കൂടാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ കുടുംബങ്ങൾക്കൊപ്പം മാത്രമേ പ്രവേശനം അനുവദിക്കൂ.

വിനോദസഞ്ചാര മേഖലകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ ഷിഷ സേവനങ്ങൾ നൽകാവൂ.

കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുക.

ഈ നിർദ്ദേശങ്ങൾ 2021 ഒക്ടോബർ 3 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച് ഭേദഗതികൾക്കും അപ്ഡേറ്റുകൾക്കും ഇവ വിധേയമായിരിക്കാം.

Latest news
MORE IN LATEST NEWS

MOST POPULAR