25 C
Qatar
Thursday, April 16, 2026

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 3 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

- Advertisement -

ദോഹ: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. 

“തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഈദുൽ ഫിത്തർ അവധി മൂന്ന് ദിവസമാണ്. പൂർണ്ണമായും ശമ്പളം ലഭിക്കുന്നതാണ്.” എന്ന് മന്ത്രാലയം ട്വിറ്ററിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധിക്കാലത്ത് തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) ൽ പറഞ്ഞിരിക്കുന്ന ഓവർടൈം ജോലിയും അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 

പെരുന്നാൾ പ്രമാണിച്ച് എല്ലാ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മന്ത്രാലയം ആശംസകൾ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR