ദോഹ: പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, ചില അടിസ്ഥാന ചരക്കുകൾ എന്നിവയുടെ പരമാവധി വില നിശ്ചയിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
മറ്റ് ചരക്കുകളെ സംബന്ധിച്ചിടത്തോളം, മേല്പറഞ്ഞ ചരക്കുകളുടെ വിലകൾ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും മറ്റൊന്നിൽ വ്യത്യാസമുണ്ടാവും.
സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള വില വ്യത്യാസത്തെക്കുറിച്ചും വില നിയന്ത്രിക്കുന്നതിൽ മന്ത്രാലയത്തിന്റെ പങ്കിനെക്കുറിച്ചും ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിരവധി ചോദ്യങ്ങൾക്കും സന്ദേശങ്ങൾക്കും മറുപടിയായാണ് ഈ വിശദീകരണം.
മറ്റ് അടിസ്ഥാന ചരക്കുകൾക്ക് പുറമേ പച്ചക്കറികൾ, പഴങ്ങൾ, മത്സ്യങ്ങൾ എന്നിവയുടെ പരമാവധി വില മന്ത്രാലയം നിശ്ചയിക്കുന്നുമെന്ന് അധികൃതർ വ്യക്തമാക്കി.
അടിസ്ഥാന ചരക്കുകളായ പച്ചക്കറി, പഴം, മത്സ്യം എന്നിവയുടെ പരമാവധി വിലകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
ഏതെങ്കിലും നിയമലംഘനങ്ങളോ മറ്റോ ശ്രദ്ധയിൽ പെട്ടാലും, നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും 16001 നമ്പറിൽ കോൾ സെന്റർ വഴി റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം ഉപഭോക്താക്കളോട് പറഞ്ഞു.
English Summary: Ministry clarifies about price variation of goods in different supermarkets
