ദോഹ: കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് പത്ത് നഴ്സറികൾക്ക് കൂടെ തുറക്കാൻ അനുമതി നൽകി അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം. നേരത്തെ പ്രഖ്യാപിച്ച 19 എണ്ണം കൂടാതെ 10 നഴ്സറികളുടെ ഒരു പുതിയ പട്ടിക മന്ത്രാലയം പുറത്തിറക്കി
കോല നഴ്സറി, മോണ്ടെസൈൻ നഴ്സറി, എൻസൈക്ലോപീഡിക് ചൈൽഡ് – എസ്ഡാൻ 23, ടൈനി ടൗൺ, ലിറ്റിൽ മോണ്ടിസോറി നഴ്സറി, ബാംബിനോസ്, ദാർ അൽ ഹനാൻ നഴ്സറി, മോഡേൺ കെയറിംഗ് വേൾഡ് നഴ്സറി, മലക് അൽ അബ്രാർ നഴ്സറി, റോയൽ കിഡ്‌സ് നഴ്‌സറി എന്നിവയാണ് പുതുതായി അനുമതി ലഭിച്ച നഴ്സറികൾ
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ നിബന്ധനകളും പ്രതിരോധ-മുൻകരുതൽ നടപടികളും പാലിച്ചതിന് ശേഷമാണ് ഈ നഴ്സറികൾക്ക് അംഗീകാരം ലഭിച്ചതെന്ന് മന്ത്രാലയം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
വീണ്ടും തുറക്കുന്നതിനായി അവശേഷിക്കുന്ന നഴ്സറികളുടെ ലിസ്റ്റുകൾ വ്യവസ്ഥകൾ, പ്രതിരോധ, മുൻകരുതൽ നടപടികൾ എന്നിവ ഉടൻ തന്നെ പ്രസിദ്ധീകരിക്കും.
