ദോഹ: മെക്കെയ്നിലെ വഴിയോര കച്ചവടക്കാർക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന നടത്തുകയും വാണിജ്യ ലൈസൻസ് ലഭിക്കാതെ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
നിയമലംഘകരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ.
