ദോഹ: ഖത്തറിലെ വിവിധ മേഖലകളും പ്രദേശങ്ങളും ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമയുള്ള ക്യാമ്പയിന്‍ ഏറ്റെടുത്ത് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായുള്ള കരുതലിന്റെ കൂടെ ഭാഗമാണ് ഈ ശുചീകരണം. വിവിധ മുനമിസിപ്പാലിറ്റികളുടെ പരിധിയില്‍പ്പെടുന്ന സ്ട്രീറ്റുകള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാമാണ് ഇപ്പോള്‍ കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത്. മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് അനുനശീകരണം നടത്തുന്നത് .
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭവന, കെട്ടിടങ്ങള്‍, പൊതു സൗകര്യങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള യാര്‍ഡുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള പ്രചാരണങ്ങളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കിവരികയാണ്. ദേശവ്യാപക ക്യാമ്പയിന്‍ രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം ആരോഗ്യ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
