27.7 C
Qatar
Thursday, April 16, 2026

കോവിഡ് വാക്‌സീൻ സ്വീകരിച്ചാലും ഉംറ നിർവഹിക്കാൻ അനുമതിയില്ലെന്ന് ഹജ്: ഉംറ മന്ത്രാലയം

- Advertisement -

മക്ക: 18 വയസ്സിനു താഴെയും 70 വയസ്സിനു മുകളിലും ഉള്ളവർ കോവിഡ് വാക്‌സീൻ സ്വീകരിച്ചാലും ഉംറ നിർവഹിക്കാൻ അനുമതിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ ശേഷി കുറഞ്ഞ ഈ വിഭാഗക്കാർക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടിയതിനാലാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. ഇഅ്തമർനാ ആപ്പ് വഴിയാണ് ഉംറ അനുമതിക്കായി അപേക്ഷിക്കേണ്ടത്. ആഭ്യന്തര തീർഥാടകർക്കും ഗ്രീൻ വിഭാഗം രാജ്യക്കാർക്കുമാണ് നിലവിൽ ഉംറ നിർവഹിക്കാൻ അനുമതി.

- Advertisement -

കോവിഡ് രൂക്ഷമായ ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യക്കാർക്കുള്ള താൽക്കാലിക ഉംറ വിലക്ക് തുടരും. ഈ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണ വിധേയമായാൽ മാത്രമേ സൗദിയിലേക്കും തിരിച്ചുമുള്ള സാധാരണ വിമാന സർവീസ് ആരംഭിക്കുകയൊള്ളൂ.

Latest news
MORE IN LATEST NEWS

MOST POPULAR