ലോകകപ്പ് വേളയിൽ എ-റിംഗ്, ബി-റിംഗ് റോഡുകളിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം (MOI) വ്യക്തമാക്കുന്നു. ടൂർണമെന്റിന്റെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ.
എ-റിങ് റോഡിൽ അംഗീകൃത വാഹനങ്ങൾക്കായി പ്രത്യേക പാത

എ-റിങ് റോഡിൽ ബസുകൾക്കും ടാക്സികൾക്കും അംഗീകൃത വാഹനങ്ങൾക്കുമായി ഒരു പ്രത്യേക പാതയുണ്ട്. ഫിഫ ലോകകപ്പ് ഖത്തർ 2022™ സമയത്ത് മറ്റ് വാഹനങ്ങൾക്ക് ദിവസം മുഴുവൻ ഈ പാത ഉപയോഗിക്കാനാകില്ല.
എ-റിങ്, ബി-റിങ് റോഡിൽ അനുവദനീയമായ
വാഹനങ്ങൾ

ലോകകപ്പ് വേളയിൽ എ-റിംഗ്, ബി-റിംഗ് റോഡുകളിലും അവയിലേക്ക് നയിക്കുന്ന റോഡുകളിലും കവലകളിലും അനുവദനീയമായ വാഹനങ്ങൾ:
• സ്വകാര്യ ട്രാൻസ്പോർട്ട് പ്ലേറ്റുകളുള്ള വാഹനങ്ങൾ
• 15 സീറ്റുകളോ അതിൽ കുറവോ ഉള്ള ബസുകൾ
• ശീതീകരിച്ച ഗതാഗത വാഹനങ്ങൾ
• വ്യക്തിപരമായി രജിസ്റ്റർ ചെയ്ത കറുത്ത ട്രാൻസ്പോർട്ട് പ്ലേറ്റുള്ള ലൈറ്റ് വാഹനങ്ങൾ
എ-റിങ്, ബി-റിങ് റോഡിൽ അനുവദനീയമല്ലാത്ത
വാഹനങ്ങൾ

• എല്ലാത്തരം ട്രക്കുകളും
• എല്ലാത്തരം പിക്കപ്പുകളും (ശീതീകരിച്ച ഗതാഗത വാഹനങ്ങൾ ഒഴികെ)
• ബസുകൾ (15-ൽ കൂടുതൽ സീറ്റുകൾ)
• ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കറുത്ത ട്രാൻസ്പോർട്ട് പ്ലേറ്റുള്ള വാഹനങ്ങൾ.
Content Highlights: Ministry of Interior clarifies regulations of the A-Ring and B-Ring roads during the World Cup
