25.5 C
Qatar
Sunday, April 19, 2026

ഖത്തറിൽ ബിൽഡിംഗ്‌ പെർമിറ്റ്‌ നടപടിക്രമങ്ങൾ ലഘൂകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിൽ കെട്ടിടം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം ഏകീകൃത സംവിധാനത്തിലൂടെ ഉടമകൾക്ക് ഒരു കുടക്കീഴിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും മുനിസിപ്പാലിറ്റി മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു.

മന്ത്രാലയത്തിന് കീഴിലെ ബിൽഡിംഗ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് വിതരണ സേവനവും പരിഷ്കരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ബിൽഡിംഗ് പെർമിറ്റ് സേവനത്തിലൂടെ സർവേയറുടെ സഹായമില്ലാതെ കെട്ടിട നിർമാണ സർട്ടിഫിക്കറ്റ് ഉടമകൾക്ക് ഇനി മുതൽ ലഭിക്കും. റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ തരംതിരിക്കാനും ഈ സേവനത്തിലൂടെ സാധിക്കും.

- Advertisement -

മന്ത്രലായത്തിന്റെ സേവനങ്ങളുടെ സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ബിൽഡിംഗ് പെർമിറ്റ് കോംപ്ലക്സ് ഡിപ്പാർട്ട്മെന്റ്റ് ഡയറക്ടർ സാദ് അബ്ദുൾ കരീം അൽ ഖഹ്താനി വ്യക്തമാക്കി.

Content Highlights: Ministry of Municipality eases procedure for issuance of building completion certificates

Latest news
MORE IN LATEST NEWS

MOST POPULAR