അൽ വക്റ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അൽ വക്ര പബ്ലിക് പാർക്ക് താൽക്കാലികമായി അടച്ചുപൂട്ടുന്നതായിമുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു.
വികസനവും പുനരധിവാസ പ്രവർത്തനങ്ങളും നടത്തുന്നതിനായാണ് പാർക്ക് താൽക്കാലികമായി അടച്ചിടുന്നതെന്നു മന്ത്രാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത് നിലവിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന നഗരവികസനങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ ആവശ്യങ്ങളും ഒരുപോലെ നിറവേറ്റുന്നതിനാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
