പുതിയ ഒമിക്രോൺ കൊറോണ വൈറസ് വകഭേദം നിലവിലെ വാക്സിനുകളിൽ നിന്നും രക്ഷപ്പെടുമെന്ന് താൻ സംശയിക്കുന്നതായും അങ്ങനെയെങ്കിൽ പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പരിഷ്കരിച്ച ഷോട്ട് ലഭ്യമാകുമെന്നും മോഡേണ ഇൻക് ചീഫ് മെഡിക്കൽ ഓഫീസർ പോൾ ബർട്ടൺ പറഞ്ഞു.
“അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിരോധം നൽകാനുള്ള നിലവിലെ വാക്‌സിനിന്റെ കഴിവിനെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.” ബർട്ടൺ ഞായറാഴ്ച ബിബിസിയുടെ “ആൻഡ്രൂ മാർ ഷോ” യിൽ പറഞ്ഞു.
“നമുക്ക് ഒരു പുതിയ വാക്‌സിൻ നിർമ്മിക്കണമെങ്കിൽ, അത് 2022 ന്റെ തുടക്കത്തിലായിരിക്കുമെന്ന് ഞാൻ കരുതുന്നു. അത് ശരിക്കും വലിയ അളവിൽ ലഭ്യമാകും.” അദ്ദേഹം പറഞ്ഞു. ” എംആർഎൻഎ വാക്‌സിനുകളുടെ പ്ലാറ്റ്‌ഫോമായ മോഡേണയുടെ ശ്രദ്ധേയമായ കാര്യം എന്താണെന്നു വെച്ചാൽ ഞങ്ങൾക്ക് വളരെ വേഗത്തിൽ ലക്ഷ്യത്തിലേക്ക് നീങ്ങാൻ കഴിയും എന്നതാണ്.”അദ്ദേഹം പറഞ്ഞു.
ഒമൈക്രോൺ വേരിയന്റിനെതിരെ നിലവിലെ വാക്സിൻ പരീക്ഷിക്കാൻ അതിവേഗം പ്രവർത്തിക്കുന്നുണ്ടെന്നും രണ്ട് ബൂസ്റ്റർ കാൻഡിഡേറ്റുകളെക്കുറിച്ച് പഠിക്കുകയാണെന്നും മോഡേണ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
