32.2 C
Qatar
Saturday, April 18, 2026

മാസ്ക് ധരിച്ചില്ല;സാമൂഹിക അകലം പാലിച്ചില്ല,88 പേർക്കെതിരെ ഖത്തറിൽ കേസ് ഫയൽ ചെയ്തു

- Advertisement -

കോവിഡ് കേസുകൾക്ക് കുറവില്ലാതെ തുടരുന്ന സാഹചര്യത്തിൽ കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസ് നടപടി തുടരുകയാണ്. ഇതിന്റെ ഭാഗമായി കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പിൻതുടരാതെ ലംഘനം നടത്തിയ 88 പേർക്കെതിരെ കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകുന്നത്. കോവിഡ് നിയമലംഘനം നടത്തിയ 88 പേരിൽ 77 പേർ മാസ്ക് വെക്കാതെ പുറത്തിറങ്ങിയതിനും 11 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. ഖത്തറിൽ ഇതുവരെ ആയിരത്തോളം കേസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെ എടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- Advertisement -

മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് കോവിഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമസംഹിത 1999ലെ 17ആം നിയമമനുസരിച്ച് ശിക്ഷ വിധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും വാഹനങ്ങളിൽ അനുവദനീയമായ ആളുകളെ മാത്രം കയറ്റാനുമാണ് കോവിഡ് കേസുകളുടെ എണ്ണം കുറക്കാൻ ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR