സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ടും കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ടിട്ടുള്ള നിയമങ്ങളും തീരുമാനങ്ങളും കർശനമായി പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ഖത്തർ ജനതയോട് ആവശ്യപ്പെട്ടു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ച പ്രസ്താവനയിലാണ് നിയമങ്ങളും തീരുമാനങ്ങളും പാലിക്കണമെന്നും അനുവദനീയമായ പരിധിക്കുള്ളിൽ അല്ലാതെ ഒത്തുചേരലുകൾ നടത്തരുതെന്നും വ്യക്തമാക്കിയത്.
മുൻകരുതൽ നടപടിക്രമങ്ങൾ ലംഘിക്കുന്നതരത്തിലുള്ള കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
വംശീയതയും ഗോത്രകലാപവും പ്രോത്സാഹിപ്പിക്കുന്നത് വെച്ചുപൊറുക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. എല്ലാവരോടും ഈ നടപടിക്രമങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. കൂടാതെ മുൻകരുതൽ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവരെ പിടികൂടാനും അധികാരപ്പെട്ടവർക്ക് മന്ത്രാലയം ആഹ്വാനം നൽകി.
