ദോഹ: ഖത്തർ മലയാളികൾ ഏറെ നാളായി കാത്തിരുന്ന മലയാള സിനിമയിലെ വൻതാരനിര പങ്കെടുക്കുന്ന മോളിവുഡ് മാജിക് ക്യാൻസലായി. നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി ലോകകപ്പ് സ്റ്റേഡിയമായ 974 സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാനിരുന്ന മോളിവുഡ് മാജിക് ആണ് അവസാന നിമിഷത്തിൽ ഒഴിവാക്കിയത്.

പ്രതികൂല കാലാവസ്ഥയും സാങ്കേതിക കാരണങ്ങളും കാരണമാണ് ഷോ ക്യാൻസലാക്കുന്നതെന്ന് സംഘാടകർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പരിപാടിക്ക് ടിക്കറ്റെടുത്തവർ tickets.9one@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണണമെന്നും 60 ദിവസങ്ങൾക്കകം റീഫണ്ട് ലഭിക്കുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സംഘാടകർ വ്യക്തമാക്കുന്നു.
Content Highlights: Mollywood magic show cancelled
