28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഇന്നലെ 418 പുതിയ കൊവിഡ് കേസുകൾ: 884 പേർ രോഗമുക്തരായി

- Advertisement -

ദോഹ: ഖത്തറിൽ ഇന്നലെ 418  പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു,  884 പേർ രോഗമുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 100627 ആയി ഉയർന്നു.
രണ്ട് പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ ഖത്തറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി.

ഖത്തറിൽ ഇന്നലെവരെ രേഖപ്പെടുത്തിയിട്ടുള്ള  കോവിഡ് -19 കേസുകളുടെ എണ്ണം 104016 ആണ്.
3645 ടെസ്റ്റുകളാണ് മന്ത്രാലയം ഇന്നലെ നടത്തിയത്, 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 ആളുകളെ കോവിഡ് ബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ 139 ആളുകളാണ് ഐസിയുവിൽ ഉള്ളത്.

- Advertisement -

കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവർ വളരെപ്പെട്ടെന്ന് തന്നെ 16000 എന്ന കൊറോണ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ ഹെൽത്ത്‌ സെന്ററുകളിൽ ചെന്ന് നേരിട്ട് ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്നും, രോഗബാധ നേരത്തേ കണ്ടെത്തിയാൽ വളരെപ്പെട്ടെന്നുള്ള രോഗമുക്തിക്ക് അത്‌ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുയിതർ (Muaither) ഹെൽത്ത് സെന്റർ, അൽ ഖൈൽ ഹെൽത്ത് സെന്റർ,
ഉം സ്ലാൽ (Umm Slal) ഹെൽത്ത് സെന്റർ, അൽ ഗറഫ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാന കൊവിഡ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.

- Advertisement -

English summary; Ministry of Public Health today recorded 418 new cases of coronavirus (COVID-19) and 884 people recovered from the virus in the last 24 hours, bringing the total number of people recovered in Qatar to 100627. The Ministry also announced 2 death due to Covid-19.

Latest news
MORE IN LATEST NEWS

MOST POPULAR