34.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 205 പേർക്ക് കോവിഡ്, രോഗമുക്തരുടെ എണ്ണത്തിലും വർധനവ്

- Advertisement -

ദോഹ:  ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടക്ക്  205 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന്  248 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ 227,445ആയി.

205 കോവിഡ് കേസുകളിൽ 130പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 75  പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഖത്തറിൽ ഇതു വരെ മരിച്ചവരുടെ എണ്ണം 601ൽ തുടരുന്നു.  വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം 4,252,387 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,381 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത  പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 230,837ആണ്. നിലവിൽ സജീവമായി 2,791 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളിൽ 4,191 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,453,234ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാളെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 20 ആണ്. കോവിഡ് കേസുകളുടെ വർധന തുടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിച്ച് മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR