32.9 C
Qatar
Monday, April 20, 2026

ഖത്തറിൽ 2 പേർകൂടി മരണത്തിന് കീഴടങ്ങി: 530 പുതിയ കേസുകൾ

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 530 പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1804 പേർ വൈറസിൽ മുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 90387 ആയി.
ഇന്ന് 2 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്.

അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന 69, 82 വയസ്സുള്ള രണ്ട് പേരാണ് ഇന്ന് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

- Advertisement -

ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള  കോവിഡ് -19 കേസുകളുടെ എണ്ണം 99183 ആണ്, നിലവിൽ 8673 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 2 മരണങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിച്ച് 123 പേരാണ് മരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  4876 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്.
ഇന്നലെ മാത്രം 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ് 24 മണിക്കൂറിനിടയിൽ പുതിയ 10 പേരെയാണ് കോവിഡ് ബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ 176 ആളുകളാണ് ഐസിയുവിൽ ഉള്ളത്.

- Advertisement -

കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവർ വളരെപ്പെട്ടെന്ന് തന്നെ 16000 എന്ന കൊറോണ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ ഹെൽത്ത്‌ സെന്ററുകളിൽ ചെന്ന് നേരിട്ട് ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്നും, രോഗബാധ നേരത്തേ കണ്ടെത്തിയാൽ വളരെപ്പെട്ടെന്നുള്ള രോഗമുക്തിക്ക് അത്‌ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുയിതർ (Muaither) ഹെൽത്ത് സെന്റർ, അൽ ഖൈൽ ഹെൽത്ത് സെന്റർ,
ഉം സ്ലാൽ (Umm Slal) ഹെൽത്ത് സെന്റർ, അൽ ഗറഫ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാന കൊവിഡ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.

Latest news
MORE IN LATEST NEWS

MOST POPULAR