തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7,002 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം കോവിഡ് കേസുകള്‍ (951) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം, എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അഞ്ഞൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
6,192 പേര്‍ക്ക് സംബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിതീകരിച്ചവരില്‍ 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 646 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ (137) സ്ഥിതീകരിചിരിക്കുന്നത്.
