ദോഹ: ദോഹയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും സുസ്ഥിരമായ എംഷെറബ് (Msheireb) ഡൗൺടൗൺ 2020 ജൂലൈ 1 മുതൽ സന്ദർശകർക്കായി തങ്ങളുടെ റീട്ടെയിൽ, ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കുമെന്ന്
സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്മെന്റ് (എസ്‌സിസിഎം) അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് ഇങ്ങനൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
നഗരത്തിലെ മൂന്ന് ഹോട്ടലുകളിലെ റെസ്റ്റോറന്റുകൾക്കും ലോഞ്ചുകൾക്കും പുറമേ സന്ദർശകർക്ക് 40 സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ കഴിയും: പാർക്ക് ഹയാത്ത്, മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ ദോഹ, അൽവാഡി ഹോട്ടൽ ദോഹ എംഗാലറി എന്നിവയാണവ.
സന്ദർശകർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
