34.5 C
Qatar
Saturday, April 18, 2026

ഉപേക്ഷിക്കപ്പെട്ട 450ഓളം വാഹനങ്ങൾ നീക്കം ചെയ്ത് ഖത്തറിലെ അധികാരികൾ

- Advertisement -

ദോഹ: അല്‍ സനായിയ പ്രദേശത്ത് നിന്നും അധികൃതർ നീക്കം ചെയ്തത് 450ഓളം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്ന് ഖത്തർ പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട്. ഇന്റസ്ട്രിയൽ എരിയയിലെ മുന്‍സിപ്പല്‍ അധികൃതരാണ് വാഹനങ്ങള്‍ മാറ്റാൻ ഉത്തരവ് നൽകിയത്. 

വാഹനങ്ങള്‍ ഇങ്ങനെ നീണ്ട കാലത്തേക്ക് നിര്‍ത്തിയിട്ടു പോവരുതെന്ന് ഉടമകൾക്ക് അധികൃതർ  പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്. നിയമം കാറ്റിൽ പറത്തിയാണ് ആളുകൾ ഇങ്ങനെ വാഹനങ്ങൾ നിർതിയിടുന്നത്. ഇത്തരം വാഹനങ്ങള്‍ പിന്നീട് സാമൂഹിക വിരുദ്ധർ തമ്പടിക്കാൻ ഉപയോഗിക്കുന്നതു മൂലം നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

- Advertisement -

രാജ്യത്തെ പൊതു ജനങ്ങളുടെ സഹകരണമാണ് ഇക്കാര്യതിൽ അത്യാവശ്യമായിട്ടുള്ളത്. നിശ്ചിത സമയത്തിനകം വാഹനമുടമകള്‍ പിഴയടച്ചു  വാഹനങ്ങള്‍ തിരികെ എടുത്തില്ലെങ്കിൽ വാഹനങ്ങള്‍ ലേലത്തില്‍ വക്കുമെന്നും വ്യവസായ മേഖല മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

English summary; Municipality officers removed 450 of abandoned vehicles in Qatar

Latest news
MORE IN LATEST NEWS

MOST POPULAR