ന്യൂഡല്‍ഹി : അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹ്മദിനോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഔദ്യോഗികമായ ആഘോഷങ്ങളൊന്നും ഉണ്ടായിരിക്കില്ല എന്നും സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തിയിരുന്ന കെട്ടിടത്തില്‍ പതാക താഴ്ത്തിക്കെട്ടനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്തബര്‍ നാണ് കുവൈത്ത് അമീര്‍ അന്തരിച്ചത്, വയസ്സായിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സക്കായി യു എസില്‍ കൊണ്ടുപോയിരുന്നെങ്കിലും കുവൈത്തിലേക്ക് തിരിച്ചെത്തിയിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചത്.
