ദോഹ: ഖത്തറിൽ വാക്‌സിനേഷൻ ക്യാമ്പയിൻ അതിവേഗ പാതയിൽ പുരോഗമിക്കുമ്പോൾ ഖത്തറിലെ ജനസംഖ്യയില്‍ 5,07,743 പേരും (22.3%) വാക്‌സിനേഷൻ പൂർത്തിയാക്കിയവരെന്ന് അധികൃതർ. രാജ്യത്ത് ഫൈസർ-ബയോടെക്, മേഡണ വാക്‌സിനുകളാണ് നൽകിവരുന്നത്. ഇതുവരെ വിതരണം ചെയ്തത് 14,15,761 വാക്‌സിൻ ഡോസുകളാണ്.
മുതിർന്നവരിൽ മൂന്നിൽ ഒരാൾ വീതം ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 16 വയസിന് മുകളിലുള്ള 39.9% പേരും ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 60 വയസിനു മുകളിൽ പ്രായമുള്ള 79.5%, 70 വയസ്സിന് മുകളിലുള്ള 81.2%, 80 വയസ്സിന് മുകളിലുള്ള 84.5% പേരും ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
READ ALSO: കോവിഡ് -19: ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിൽ സന്ദർശകർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി മന്ത്രാലയം
സർക്കാർ ഹെൽത്ത് സെന്ററുകൾ, ഖത്തർ നാഷണൽ കൺവെൻഷൻ സെന്റര്, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങൾക്ക് പുറമെ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ നടക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്ക് മാത്രമായുള്ളതാണ് ലുസൈലിലയും, അൽ വക്രയിലെയും ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററുകൾ.
