29.2 C
Qatar
Thursday, April 16, 2026

വാക്‌സിനേഷൻ അപ്പോയ്ന്റ്മെന്റ് കാരണം പരീക്ഷയെഴുതാൻ സാധികാത്ത കുട്ടികൾക്ക് രണ്ടാമതും അവസരം.

- Advertisement -

ഖത്തർ:കോവിഡ് -19 വാക്സിനേഷനായുള്ള ദേശീയ പ്രചാരണത്തിന് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് തന്നെ വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സ്കൂൾ പരീക്ഷകളുടെ തീയതികൾ വിദ്യാർത്ഥികൾക്ക് ഓവർലാപ്പ് ചെയ്യുന്നത് ഒഴിവാക്കുന്നു.

തീയതികൾ തമ്മിൽ ഏറ്റുമുട്ടിയാൽ വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നു ,വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രി ഇന്നലെ ഖത്തർ ടിവി പരിപാടിയിലൂടെ അറിയിച്ചു.

- Advertisement -

2020-21 അധ്യയന വർഷത്തെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷ ഇന്നലെ ആരംഭിച്ചു. സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള 70 ശതമാനം വിദ്യാർത്ഥികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് ഇന്നലെ നൽകപെട്ടിട്ടുമുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR