28.9 C
Qatar
Thursday, April 16, 2026

മൊബൈൽ ഫോൺ ഉപയോഗിച്ചും, സീറ്റ് ബെൽറ്റ് ഇടാതെയും വാഹനമോടിക്കുന്നവരെ പിടിക്കാൻ പുതിയ ക്യാമറകൾ

- Advertisement -

ദോഹ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കാത്തവരും ഇനി നിയമ പാലിച്ചില്ലെങ്കിൽ പിടിവീഴും. ഇത്തരം നിയമ ലംഘനം നടത്തുന്ന വരെ കണ്ടുപിടിക്കാൻ പുതിയ ക്യാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ്.

രാജ്യത്ത് സീറ്റ് ബെൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടുക്കുകയും ചെയുന്ന പെരുമാറ്റങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയമ ലംഘകരെ കണ്ടെത്താൻ തന്ത്രപരമായ ലൊക്കേഷനുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്.

- Advertisement -

ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ  തൽഅ പദ്ധതിയുടെ കീഴിലുള്ള ഈ പുതിയ സംരംഭം തെറ്റായ തരത്തിൽ വാഹനങ്ങളെ മറികടക്കൽ, അമിത വേഗം, റെഡ് സിഗ്നൽ മറികടക്കൽ തുടങ്ങിയ എല്ലാത്തരം ഗതാഗത ലംഘനങ്ങളും ക്യാമറകൾ ഒപ്പിയെടുക്കുന്നതാണ്. റോഡ് അപകടങ്ങൾ മൂലമുള്ള മരങ്ങൾ ഇല്ലാതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ബോധവൽകരണ ഇൻഫർമേഷൻ ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽഹാജിരി വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR