യുകെയിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിതികരിച്ചതായി ആരോഗ്യമന്ത്രി. കേരളത്തിൽ ആറ് പേരാകാൻ ഇതിനോടകം വൈറസ് സ്ഥിതികരിച്ചിട്ടുള്ളത് . കണ്ണൂർ-1 , കോഴിക്കോട് -2, ആലപ്പുഴ – 2, കോട്ടയം -1 എന്നിങ്ങനെയാണ് കണക്ക്.
തീവ്ര ശേഷിയുള്ളതാണ് പുതിയ വൈറസ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽ നിന്നും വന്നവർ ഉണ്ടങ്കിൽ കൃത്യമായി ആരോഗ്യവകുപ്പിൽ പറയണം . വീമാനത്താവളങ്ങളിലെ നീരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. ആശങ്ക വേണ്ട പക്ഷെ ജാഗൃത വേണം മാസ്ക് ഉപയോഗിക്കുക, സമൂഹക അകലം കൃത്യമായി പാലിക്കുക എന്നി കാര്യങ്ങൾ പിന്തുടരുക. പുതിയ വൈറസ് ചികിൽസിച്ചു ഭേദമാകാൻ കഴിയും. വൈറസ് സ്ഥിതികരിച്ച ജില്ലകൾക്ക് കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിതികരിച്ചവർ ഒരേകുടുംബത്തിലെ അംഗങ്ങളാണ് എന്ന് മന്ത്രി പറഞ്ഞു.
