ദോഹ: ഖത്തറിലേക്കു മടങ്ങുന്നവർക്കുള്ള പുതിയ ക്വാറന്റൈൻ നയങ്ങൾ പ്രാബല്യത്തിൽ അറിയിച്ച് വന്നതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ).
Read Also: ഖത്തർ റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ മലയാളികൾ അടക്കമുള്ളവർ അറിയേണ്ടതെല്ലാം
അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്നും യാത്രക്ക് 48 മണിക്കൂറിനുള്ളിൽ കൈപ്പറ്റിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വച്ച് കോവിഡ് പരിശോധനക്ക് വിധേയരാവണം.
ബ്രൂണൈ, വിയറ്റ്നാം, ചൈന, തായ്ലൻഡ്, മലേഷ്യ, മാൾട്ട, ഫിൻലാൻഡ്, ഹംഗറി, ദക്ഷിണ കൊറിയ, എസ്റ്റോണിയ,ലിത്വാനിയ, ലാറ്റ്വിയ, ജപ്പാൻ, സൈപ്രസ്, അയർലൻഡ്, ഇറ്റലി, സ്ലൊവാക്യ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ജർമ്മനി, പോളണ്ട്, ഫ്രാൻസ്, ഓസ്‌ട്രേലിയ, കാനഡ, സ്ലൊവേനിയ, യുകെ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, അൾജീരിയ, ഐസ്‌ലാന്റ്, സ്‌പെയിൻ, ക്രൊയേഷ്യ, അൻഡോറ , ന്യൂസിലാന്റ്, നോർവേ, ഗ്രീസ്, മൊറോക്കോ, ബെൽജിയം, തുർക്കി എന്നിവയാണ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളായി ഖത്തർ പട്ടികപ്പെടുത്തിയിരിക്കുന്നത്.
English summary: New Quarantine policies for entering Qatar take effect from today, announces Qatar Government Communication Office
