21.9 C
Qatar
Thursday, April 16, 2026

ജിസിസി പൗരന്മാർക്കും, ഖത്തറിൽ പ്രവേശിക്കുന്നവർക്കുമായി ക്വാറൻറ്യിന് മാർഗ്ഗനിർദ്ദേശങ്ങൾ അപ്‌ഡേറ്റുചെയ്‌തു.

- Advertisement -

ഖത്തർ: ജിസിസി പൗരന്മാർക്കും താമസക്കാർക്കും പുതിയ യാത്രാ,മടക്ക നയം പിന്തുടരുയാണെങ്കിൽ ഏത് സമയത്തും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് ഖത്തർ അറിയിച്ചു.

ജി‌സി‌സി പൗരന്മാർക്ക് നിർബന്ധിത പ്രീ-ട്രാവൽ കോവിഡ് -19 പി‌സി‌ആർ പരിശോധന ഫലം 72മണിക്കൂറുകൾ സാധുതയുള്ളതായിരിക്കണമെന്നും കൂട്ടിചെർത്തിട്ടുണ്ട്. ഇതേ തുടർന്ന് പ്രാദേശികമായി അംഗീകൃത സിം കാർഡുകൾ ഉപയോഗിച്ച് യാത്രക്കാർ അവരുടെ മൊബൈൽ ഫോണിൽ എഹ്തേരാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് സജീവമാക്കേണ്ടത് നിർബന്ധമാണ്.

- Advertisement -

പൂർണ്ണമായും വാക്സിനേഷൻ നൽകിയ ജിസിസി പൗരന്മാർക്കും,അവസാന ഡോസ് മുതൽ കുറഞ്ഞത് 14 ദിവസമെങ്കിലും ഖത്തറിൽ തിരിച്ചറിഞ്ഞ ഏതെങ്കിലും കോവിഡ് -19 വാക്സിനുകൾ സ്വീകരിച്ച താമസക്കാർക്കും ഔദ്യോഗിക വാക്സിനേഷൻ കാർഡോ സർട്ടിഫിക്കറ്റോ ഹാജരാക്കിയാൽ ക്വാറൻറ്യിന് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ അബു സമ്ര ലാൻഡ് ക്രോസിംഗ് വഴി ഖത്തറിലേക്ക് പ്രവേശിക്കുന്ന ജിസിസി പൗരന്മാർക്ക് മാത്രമാണ് ഏതെങ്കിലും രീതിയിലുള്ള ക്വാറൻറ്യിന് ഇളവുകൾ ബാധകമാകുന്നത് .

Latest news
MORE IN LATEST NEWS

MOST POPULAR