ദോഹ:ഉംറ കഴിഞ്ഞു ഖത്തറിൽ എത്തേണ്ടവർക്കു സാധുവായ പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നല്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ,അവർ അന്താരാഷ്ട്ര വിമാന താവളത്തിലോ,അബുസമ്രയിലോ പി,സി, ആർ പരിശോധനക്ക് വധേയരാകണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മക്ക സന്ദർശിക്കാനും ഉംറ നിർവഹിക്കാനും വാക്‌സിനേഷൻ നിർവഹിച്ച വ്യക്തികൾക്ക് മാത്രമേ സാധിക്കു എന്ന സൗദി യുടെ കർശനമായ നിർദേശപ്രകാരം ഏവരും വാക്‌സിനേഷനു തയ്യാറാകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എൻഡോവ്‌മെന്റും , ഇസ്ലാമിക്ക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ നയങ്ങളും,നടപടി ക്രമങ്ങളും വിലയിരുത്തിവേണം ഉംറ യാത്രക് സജ്ജരാവേണ്ടത് എന്നും മന്ത്രാലയം പറയുന്നു .
