ദോഹ: ഖത്തര്‍ പോലിസിനായി പുതിയ യൂണിഫോം പുറത്തിറക്കി മോള് അണ്വെയില്സ് .2020 സെപ്തംബര്‍13 ഞായറാഴച്ച മുതലാണ് യൂണിഫോം പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പോലീസ് ട്രെയിനിംങ്ങ് ഇന്‍സ്റ്റിറ്റൂഷനില്‍ നടന്ന പത്രസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രാലയം ഈ കാര്യം പുറത്തുവിട്ടത്.
പോലീസ് യൂണിഫോം പുതുക്കി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള കമിറ്റിയുടെ ചെയര്മാന് ബ്രിഗേഡിയര്‍ അഹമ്മദ് ജബ്ബാര്‍ അല്‍ ഹമീദി,കമ്മിറ്റി അംഗം മേജര്‍ ഫഹദ് സയ്യിദ് അല്‍ -സുബായ് എന്നിവരാണ് പത്രസമ്മേളനത്തില്‍ ഈ കാര്യം അറിയിച്ചത്.
ഖത്തറിപരിസ്ഥിതിക്ക് അനുസ്രിതമായ രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന യൂണിഫോമില്‍ ആധുനികവും ക്ലാസ്സികല്‍ ശൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിപൈതൃകത്തെ സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുതിയിരിക്കുന്ന യൂണിഫോം അറബ് നാഗരികതയെ പ്രതിഫലിപ്പികുമെന്നും പറഞ്ഞു.ഇതോടെ ഖത്തര്‍ സാക്ഷ്യം വഹിച്ച വികസനത്തിന്റെ സ്പര്‍ശം നല്‍കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വേനല്‍ക്കാല സമയങ്ങളിലും ശൈത്യകാലത്തിനുമായി യൂണിഫോമുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.കൂടെതെ പൊതുഗതാഗത സുരക്ഷ,വിമാനത്താവള സുരക്ഷ,ട്രാഫിക് പട്രോളിംഗ്,സ്റ്റേഡിയം സുരക്ഷ വകുപ്പ്,വനിതാ പോലീസെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായും യൂണിഫോം തയ്യാറാക്കിയിട്ടുണ്ട്.
