35.4 C
Qatar
Sunday, April 19, 2026

ആദ്യഘട്ടത്തിൽ വിറ്റു തീർന്നത് 80,000ലധികം ലോകകപ്പ് ടിക്കറ്റുകൾ, അടുത്ത ഘട്ടത്തിന്റെ വില്പന ഏപ്രിൽ 5 ന്

- Advertisement -

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റുകളുടെ ആദ്യ വിൽപ്പന ഘട്ടം പൂർത്തിയായി. ലോകഫുട്ബാളിന്റെ ഏറ്റവും വലിയ ആഘോഷത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ ഇതിനോടകം തന്നെ 800,000 ടിക്കറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു.

ആദ്യ വിൽപ്പന ഘട്ടത്തിൽ വിജയിക്കാത്ത ആരാധകർക്ക് അടുത്ത റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ചില ടിക്കറ്റുകൾക്കായി അപേക്ഷിക്കാൻ മറ്റൊരു അവസരം കൂടി ലഭിക്കും. അത് ഏപ്രിൽ 5 ചൊവ്വാഴ്ച 11 :00 CET (ദോഹ സമയം 12:00) മണിക്ക് FIFA.com/tickets-ൽ ആരംഭിക്കും.

- Advertisement -

ടൂർണമെന്റിന്റെ ഭൂരിഭാഗം സ്ലോട്ടുകളും ഇപ്പോൾ നിറഞ്ഞുകഴിഞ്ഞതിനാൽ 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനായുള്ള വെള്ളിയാഴ്ചത്തെ ഫൈനൽ ഡ്രോയിൽ ഖത്തറിൽ മത്സരിക്കുന്ന ടീമുകളെ ഗ്രൂപ്പുകളായി വിഭജിക്കും. തുടർന്ന് അടുത്ത വിൽപ്പന ഘട്ടത്തിൽ ടിക്കറ്റിനായി അപേക്ഷിക്കുന്നതിന് മുമ്പ് ആരാധകർക്ക് അവരുടെ ടീം എവിടെ, എപ്പോൾ കളിക്കുന്നുവെന്ന് കാണാൻ സാധിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR