35.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു, ഇന്ന് പുതിയ കോവിഡ് കേസുകൾ 200നു താഴെയെത്തി

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 181 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 337 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 354,030 ആയി.

181 കോവിഡ് കേസുകളിൽ 172 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 9 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിൽ ഇതു വരെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 670 ആയി തുടരുന്നു. വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം ഖത്തറിൽ 6,368,334 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,147 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 357,764 ആണ്. നിലവിൽ സജീവമായി 2,727 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. ഇതു വരെ നൽകിയ കോവിഡ് ബൂസ്റ്റർ ഡോസുകളുടെ എണ്ണം 1,263,133 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,191 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,379,862 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവിലേക്ക് മാറ്റേണ്ടി വന്നിട്ടില്ല. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 18 ആയി തുടരുന്നു. കോവിഡ് സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR