25.1 C
Qatar
Thursday, April 16, 2026

ഇ-തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിന് തിരിച്ചടി

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ-തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിന് തിരിച്ചടി. ഇ-തപാൽ വോട്ടിനു വേണ്ടിയുള്ള നടപടിക്രമങ്ങൾക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ലെന്നും ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കും ഇ-തപാൽ വോട്ട് നടപ്പിലാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ തിരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

തിരെഞ്ഞെടുപ്പ് കാലത്ത് നാട്ടിലുള്ള പ്രവാസികൾക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ. കോവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളിൽ വിലക്ക് ഏർപെടുത്തി യതിനാൽ വോട്ട് ചെയ്യാൻ മാത്രമായി നാട്ടിലെത്തുക വളരെ പ്രയാസമാണ്. ആയതിനാൽ പ്രവാസികൾക്കുള്ള വോട്ട് വിമാനവും നാട്ടിൽ ലാൻഡ് ചെയ്യില്ല.

Latest news
MORE IN LATEST NEWS

MOST POPULAR