32.2 C
Qatar
Saturday, April 18, 2026

നോർക്ക- വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഇന്ന് മുതൽ കൊച്ചിയിൽ

- Advertisement -

കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയിൽ ജോലി അവസരങ്ങളൊരുക്കുന്ന നോർക്ക റൂട്ട്സ് – കാനഡ റിക്രൂട്ട്മെന്റ് നവംബർ 27 മുതൽ ഡിസംബർ 3 വരെ കൊച്ചി ലേ-മെറിഡിയൻ ഹോട്ടലിൽ തുടക്കമാകും.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ 4 ന് അവബോധ പരിപാടിയും നടക്കും. ഡിസംബർ 5 ന് കനേഡിയൻ സംഘം തിരികെ മടങ്ങും. അപേക്ഷ നൽകിയവരിൽ നിന്നും കാനഡയിലെ എൻ.എൽ ഹെൽത്ത് സർവ്വീസസ് വെരിഫൈ ചെയ്‌ ഉദ്യോഗാർത്ഥികളെയാണ് ഇന്റർവ്യൂവിനായി ക്ഷണിക്കുന്നത്.

- Advertisement -

ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ സർക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് ഇന്റർവ്യൂ നടത്തുന്നത്. നോർക്ക റിക്രൂട്ട്മെന്റ്റ് വിഭാഗം പ്രതിനിധികളും ഇതിൽ പങ്കെടുക്കും.

Content Highlights: norka roots nursing recruitment

Latest news
MORE IN LATEST NEWS

MOST POPULAR