29.2 C
Qatar
Thursday, April 16, 2026

ഇനി തപാലുകളും പാഴ്സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്‌മെന്റ്

- Advertisement -

ഖത്തർ പോസ്റ്റിന്റെ ഉപപോക്താക്കൾക്ക് ഇനി മുതൽ തപാലുകളും പാഴ്സലുകളുമെല്ലാം സ്വീകരിക്കുമ്പോൾ ഇ-പേയ്‌മെന്റ് നടത്തം. ഖത്തർ ഇസ്ലാമിക ബാങ്ക് ആണ് രാജ്യത്തിൻറെ പ്രഥമ ഏകികൃത തപാൽ ഡെലിവറി പേയ്‌മെന്റ് ഓഫ് സെയിൽ ആരംഭിച്ചത്.

ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ്, ഖത്തർ ആസ്ഥാനമായുള്ള മുൻനിര ഫിൻടെക് കമ്പനിയായ കൃപേ എന്നിവയുമായി ചേർന്നാണ് പുതിയ കൃപേ ഇ-പേയ് സംവിധാനത്തിന് തുടക്കമിട്ടത്. പാഴ്സലുകളുമായി എത്തുന്ന തപാൽ ജീവനക്കാരന്റെ പക്കലുള്ള പിഓഎസ  ഉപകരണത്തിൽ ഡെബിറ്റ്, ക്രെഡിറ്റു കാർഡുകൾ സ്വയ്പ് ചെയ്തു ഈ പയ്മെന്റ്റ് നടത്താം. ഉപപോക്താക്കളെ സംബന്ധിച്ചും സൗകര്യപ്രദവും സുരക്ഷിതവുമാണ് പുതിയ സംവിധാനം.

- Advertisement -

ലഭിക്കുന്ന തുകയുടെ വിവരങ്ങൾ ഡെലിവറി ജീവനക്കാരന് കൃത്യതയും ഉറപ്പാക്കാം. 2018 ൽ ബാങ്ക് ഇടപാടുകാരുടെ ബിസിനസ് പ്രവര്തനകൾ സുഗമമാകാൻ പ്രഥമ ഇസ്ലാമിക പിഒഎസ്-ഓൺലൈൻ പയ്മെന്റ്റ് ഗേറ്റ് വേ സൊല്യൂഷനും ക്യ്ഐബി ആരംഭിച്ചിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR