ഒമാന്‍ : ഈ മാസം 11 മുതല്‍ ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും 96 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് അധികൃതര്‍. ഒമാന്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴും കോവിഡ് പരിശോധന ഉണ്ടായിരിക്കും.
വിമാനത്താവളത്തിലെ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസത്തെ ഐസോലെഷന് ശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ക്വാറന്‍റെയിന്‍ അവസാനിപ്പിക്കാം.
അതേസമയം വീണ്ടും കോവിഡ് പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്‍റെയിനില്‍ കഴിയുകയും ആരോഗ്യപ്രശ്നങ്ങളൊന്നുംതന്നെ ഇല്ലയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ പതിനഞ്ച് വയസിന് താഴെയുള്ളവര്‍ക്ക് കോവിഡ് പരിശോധന വിമാനതാവളത്തില്‍ ഉണ്ടായിരിക്കില്ല.
