27.5 C
Qatar
Saturday, April 18, 2026

വന്ദേഭാരത് അഞ്ചാം ഘട്ടം:ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു

- Advertisement -

ദോഹ: വന്ദേഭാരത് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് ഏഴിന് കൊച്ചി, ആഗസ്റ്റ് പത്തിന് കൊഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ.

- Advertisement -
https://twitter.com/IndEmbDoha/status/1290952680228233218

ഇതുകൂടാതെ, ലഖ്നൊ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ വിമാന ടിക്കറ്റുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. www.goindigo.in എന്ന വെബ്‌സൈറ്റില്‍ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.

English summary: Online booking are available for Indigo flights from Doha to India under 5th phase of Vande Bharat

Latest news
MORE IN LATEST NEWS

MOST POPULAR