29.2 C
Qatar
Thursday, April 16, 2026

ഖത്തറിലെ ഏറ്റവും മികച്ച ജോലിസ്ഥലത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ഓറീഡുവിന്. സർട്ടിഫിക്കറ്റ് ലഭിച്ചതായി പ്രഖ്യാപിച്ചു

- Advertisement -

ദോഹ: 2021 -ൽ ഖത്തറിൽ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥലമായി തിരഞ്ഞെടുത്തതിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചതായി ടെലികമ്യൂണിക്കേഷൻസ് കമ്പനിയായ ഓറിഡൂ വെളിപ്പെടുത്തി.

ലോകമെമ്പാടുമുള്ള മികച്ച ജോലിസ്ഥലങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്ലാറ്റിനം ഏറ്റവും മികച്ച മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ് ബെസ്റ്റ് പ്ലേസ് ടു വർക്ക്‌. ഈ പ്രോഗ്രാം തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ഇടപഴകലിനെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും കൂടുതലറിയാൻ അവസരം നൽകുന്നു. കൂടാതെ തൊഴിൽ സാഹചര്യങ്ങളുടെ ഉയർന്ന നിലവാരമനുസരിച് മികച്ച തൊഴിൽ അനുഭവം നൽകുന്ന തൊഴിലുടമകളെ ആദരിക്കുകയും ചെയ്യുന്നുണ്ട്.

- Advertisement -

സർവേയിൽ പങ്കെടുത്ത ജീവനക്കാർ നൽകുന്ന ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് ഈ സർട്ടിഫിക്കേഷൻ തൊഴിൽ സ്ഥാപനങ്ങൾക്ക് നൽകുന്നത്. ജോലിസ്ഥലത്തെ സംസ്കാരം, വളർച്ചയ്ക്കുള്ള അവസരങ്ങൾ, കമ്പനികളുടെ മാനുഷികവിഭവശേഷിക്കായുള്ള(എച്ച്ആർ)നയങ്ങളുടെയും രീതികളുടെയും സ്വതന്ത്രവും കർക്കശവുമായ അവലോകനത്തിനുപുറമേ ജീവനക്കാരുടെ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ഘടകങ്ങളുമായി ഈ സർട്ടിഫിക്കേഷൻ ബന്ധപ്പെട്ടിരിക്കുന്നു.
പഠനവും വികസനവും, നേതൃത്വം, പ്രതിഭാ തന്ത്രം, സംസ്കാരം, കരിയർ, പിന്തുടർച്ച എന്നിവ പോലുള്ള ജോലിസ്ഥലത്തിന്റെ പല വശങ്ങളിലും ഓറിഡൂവിന്റെ സ്കോർ 82 ശതമാനം മികച്ചതാണ്.

മാനുഷികവിഭവശേഷിയുടെ മികവിനായി നൽകിയ ഈ അംഗീകാരത്തോടെ മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്കോ, ആക്‌സഞ്ചർ, നെസ്‌ലെ, കൊക്ക കോള എന്നിവയുൾപ്പെടെയുള്ള ജോലിസ്ഥലത്തെ ഉയർന്ന നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ ലോകമെമ്പാടുമുള്ള ഒരു പ്രമുഖ കമ്പനികൾക്കൊപ്പം ഓറിഡൂവും എത്തിയിരിക്കുകയാണ്.

Latest news
MORE IN LATEST NEWS

MOST POPULAR