25.5 C
Qatar
Sunday, April 19, 2026

കേൾവിവൈകല്യമുള്ളവർക്ക് പുതിയ “റിങ് ബാക്ക്” സേവനം അവതരിപ്പിച്ച് ഓറിഡൂ മൊബൈൽ സേവനദാതാക്കൾ

- Advertisement -

ദോഹ: ശ്രവണവൈകല്യമുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനായി ഖത്തറി സെന്റർ ഓഫ് സോഷ്യൽ കൾച്ചറലിന്റെ സഹകരണത്തോടെ രൂപകൽപ്പന ചെയ്ത ബധിരർക്കായുള്ള  പുതിയതും സൗജന്യവുമായ “റിങ് ബാക്ക്” സേവനം ഉടൻ ആരംഭിക്കുമെന്ന്  ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഓറിഡൂ പ്രഖ്യാപിച്ചു.

ടെലികമ്യൂണിക്കേഷൻസ് ഓപ്പറേറ്ററുടെ പുതിയ സേവനം കേൾവി വൈകല്യമുള്ളവർക്ക് കേൾക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മറുപുറത്തുള്ള ആളെ അറിയിക്കാൻ അനുവദിക്കുന്നു. കോൾ പൂർത്തിയാക്കുന്നതിനുപകരം വിളിക്കുന്നവർക്ക് ഒരു സന്ദേശം അയയ്ക്കാൻ അവസരം ഇതിലൂടെ ലഭിക്കുന്നു.

- Advertisement -

“ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ശ്രവണ വൈകല്യമുള്ളവർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും എല്ലാവർക്കും ലഭ്യത ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഈ പുതിയ സേവനം ആരംഭിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിബദ്ധത ഞങ്ങളുടെ സേവനങ്ങൾ ആവശ്യമുള്ള  എല്ലാവർക്കും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനു മുൻകൈയെടുക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ് ഈ പുതിയ സംരംഭം.” ഓറിഡൂ ഡയറക്ടർ പിആർ സബ റബിയ അൽ കുവാരി പറഞ്ഞു:

കേൾവി ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ സേവനം ആക്ടിവേറ്റ് ആക്കുന്നതിന് 92 എന്ന് 191 ലേക്ക് ടെക്സ്റ്റ് മെസ്സേജ് ചെയ്താൽ മതിയാകും.

Latest news
MORE IN LATEST NEWS

MOST POPULAR