25.5 C
Qatar
Sunday, April 19, 2026

ഖത്തറിലെ മഞ്ഞപ്പട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

- Advertisement -

ദോഹ: ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ്‌ ഗ്രൂപ്പ്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് പ്രീ സീസണോട് അനുബന്ധിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ഹമദ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് ക്യാമ്പ് നടത്തിയത്. നൂറോളം ഫാൻസ് അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് അൽ റബീഹ് ക്ലിനിക്കിലാണ് സംഘടിപ്പിച്ചത്.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിലും മുൻ വർഷങ്ങളിലെ പോലെ തന്നെ ക്യാമ്പ് നടത്താന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. റോഡിയോ സുനോ, സിറ്റി എക്സ്ചേഞ്ച്, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, കെ.സി.ബി.എഫ് പ്രതിനിധി ജ്യൂട്ട്സ് പോള്‍ എന്നിവരും പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR