ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ പാണ്ട ഹൗസ് പാർക്കിൻ്റെ സന്ദർശന സമയം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.
ഖത്തറിലെ രണ്ട് ഭീമൻ പാണ്ടകളായ സുഹൈലും തുറയയേയും കാണാൻ റമദാനിലുടനീളം അൽ ഖോർ ഫാമിലി പാർക്കിന് സമീപമുള്ള പാണ്ട ഹൗസിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സന്ദർശകരെ സ്വീകരിക്കും.
മുതിർന്നവർക്ക് 50 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 25 റിയാലും വിലയുള്ള ടിക്കറ്റുകൾ iOS അല്ലെങ്കിൽ Android മൊബൈലിലെ Oun ആപ്ലിക്കേഷൻ വഴി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ .
Content Highlights: Panda House Park visiting hours during Ramadan
