25.1 C
Qatar
Thursday, April 16, 2026

അധ്യാപകരേയും മാതാപിതാക്കളെയും സംയുക്തമാക്കിയ ഹൈബ്രിഡ് പഠനം ഗുണം ചെയ്യുന്നുവെന്ന് രക്ഷിതാക്കൾ.

- Advertisement -

ദോഹ: കോവിഡ് -19 ശേഷം നടപ്പിലാക്കിയ വിദൂര പഠനം മികച്ച ഫലങ്ങൾ പ്രതീക്ഷിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രക്രിയയെ കാര്യക്ഷമമാകുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു. പുതിയ പഠന സമ്പ്രദായം വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടതിനാൽ അവര്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

വിദൂര പഠനത്തിൽ സാധ്യമല്ലാത്ത വ്യക്തിഗത ഇടപെടൽ കാരണം പുതിയ പഠനരീതി വിദ്യാർത്ഥികളെയും അധ്യാപകരെയും മികച്ച രീതിയിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച നിരവധി രക്ഷിതാക്കളും അധ്യാപകരും അറിയിച്ചു.

- Advertisement -

ഓൺലൈൻ അധ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ മിശ്രിത സംവിധാനത്തിൽ കുട്ടികൾ പഠനവും ഗൃഹപാഠവും കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മാതാപിതാക്കൾ കൂട്ടിച്ചേര്‍ത്തു. മിശ്രിത സമ്പ്രദായത്തിൽ, അവർക്ക് അദ്ധ്യാപകരെ അഭിമുഖീകരിക്കേണ്ടിവരും, അത് അവരുടെ പഠനത്തെ ഗൗരവമായി കാണുവാൻ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR