25.1 C
Qatar
Thursday, April 16, 2026

ആഡംബര കാറിൽ സൗജന്യമായി പേൾ ഐലന്റ് ചുറ്റിക്കറങ്ങിയാലോ? പേൾ ഖത്തറിലെ ഫ്രീ ലിമോസിൻ ടാക്സി സർവീസ് വിശേഷങ്ങൾ!

- Advertisement -

ഖത്തറിലെ പേൾ ഐലൻഡ് സന്ദർശിക്കാനെത്തുന്ന സന്ദർശകർക്കായി ബസ് അല്ലെങ്കിൽ മെട്രോ സൗകര്യമുണ്ടെങ്കിലും യാത്രക്കായി ഒരു ലക്ഷ്വറി ബെന്റ്ലി കാർ നിങ്ങൾക്കായി ലഭ്യമായാൽ എങ്ങനെയുണ്ടാവും? അതും സൗജന്യമായി. എന്നാൽ അത്തരത്തിൽ അവിടുത്തെ താമസക്കാർക്കും സന്ദർശകർക്കുമായി ഒരു ലക്ഷ്വറി ലിമോസിൻ ടാക്സി സർവീസ് ലഭ്യമാണ്.

പേൾ ഐലന്റിലേക്ക് പുറപ്പെടുന്നതിനു 10 മിനുട്ട് മുൻപ് ഈ സേവനം ബുക്ക്‌ ചെയ്താൽ ലക്ഷ്വറി വാഹനമായ ബെന്റ്ലി കാർ നിങ്ങളുടെ മുന്നിലെത്തും. കാറിൽ 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ശരീരികമായി ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയറിൽ കാറിലേക്ക് കയറാൻ പാകത്തിലാണ് കാറിന്റെ നിർമാണം.

- Advertisement -

തികച്ചും സൗജന്യമായ ഈ സേവനം ബുക്ക്‌ ചെയ്യാനായി പേൾ ഖത്തറിന്റെ ഔദ്യോഗിക കോൾ സെന്ററായ എറ്റിസാലിന്റെ 800-6222 എന്ന നമ്പറിലേക്ക് വിളിച്ചാൽ മതിയാകും.

ഈ സേവനം രാവിലെ 10:00 മുതൽ രാത്രി 10:00 വരെ ലഭ്യമാണ്, റമദാനിലും അവധി ദിവസങ്ങളിലും ഈ സമയത്തിൽ വ്യത്യാസമുണ്ടാവാം. പരമ്പരാഗത ലിമോസിൻ സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹരിതഗൃഹ ഉദ്‌വമനം 65% വരെ കുറവാണെന്നതാണ് ഈ ടാക്സി സർവീസിന്റെ പ്രത്യേകത. ബുക്കിങ് വിജയകരമായി പൂർത്തിയാക്കിയാൽ പ്രൊഫഷണൽ ഡ്രൈവർക്കൊപ്പം ആഡംബര കാറിൽ നിങ്ങൾക്ക് പേൾ ഐലന്റിലെ കാഴ്ചകൾ ആസ്വദിക്കാം.

- Advertisement -

ഖത്തറിൽ കടൽ നികത്തിയെടുത്ത് കൃത്രിമമായി നിർമ്മിച്ച ആദ്യ ദ്വീപാണ് പേൾ ഖത്തർ . ഖത്തറിൽ വിദേശരാജ്യക്കാർക്ക് സ്വതന്ത്ര അവകാശം ആദ്യമായി നൽകിയത് ഈ ദ്വീപിലാണ്. ഇപ്പോൾ ഇരുപത്തഞ്ചോളം ഏരിയകളിൽ വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്.

അബ്രാജ് ക്വർട്ടിയെർ, ബീച്ച് വില്ലകൾ, കോസ്റ്റ മലസ്, ഫ്ലോറെസ്റ്റ ഗാർഡൻസ്, ജിയാർഡിനോ വില്ലേജ്, ഐലോള ഡാന, ലാ പ്ലാജ് സൗത്ത്, മദീന സെൻട്രലേ, പേർലിറ്റ ഗാർഡൻസ് പോർട്ടോ അറേബ്യ, ക്വനത് ക്വർട്ടിയെർ, വിവ ബഹ്റിയ എന്നിങ്ങനെ പേൾ ഖത്തറിനെ പന്ത്രണ്ട് പ്രൊവിൻസുകളായി തിരിച്ചിരിക്കുന്നു

ഖത്തറിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനങ്ങളിലൊന്നായ പേൾ ഖത്തറിന്റെ നിർമാണം 2004 ൽ ആണ് ആരംഭിച്ചത്. 2006 ൽ നിർമാണം പൂർത്തിയായി . ദ്വീപ് നിർമാണശേഷം വൈവിധ്യമാർന്ന കെട്ടിട സമുച്ഛയങ്ങളും സൗകര്യങ്ങളും ദ്വീപിനെ മനോഹരമാക്കുകായിരുന്നു.

32 കിലോമീറ്റർ കടൽത്തീരമാണു ഇതിനുവേണ്ടി ക്രിത്രിമമായി നിർമ്മിച്ചത്. ഓരോ വീട്ടിലേക്കും കടലിൽ നിന്നും കരയിൽ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിൻ്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. പ്രമുഖ നിർമാണ കമ്പനിയായ യുണൈറ്റഡ് ഡവപല്മെൻ്റ് കമ്പനിയാണ് ഈ കൃത്രിമ ദ്വീപ് നിർമിച്ചത്. പരമ്പരാഗത അറബ് സംസ്കാരവും മുത്തുവാരലുമൊക്കെ അനുസ്മരിച്ചാണ് ഈ സ്വപ്‌ന പദ്ധതിക്ക് പേൾ ഖത്തർ എന്ന പേരു നൽകിയത്.

Latest news
MORE IN LATEST NEWS

MOST POPULAR