27.7 C
Qatar
Thursday, April 16, 2026

ഫുട്ബോൾ ഇതിഹാസം പെലെക്ക് ആദരവുമായി ഖത്തർ, കെട്ടിടസമുച്ചയങ്ങളിൽ പെലെയുടെ നാമവും ചിത്രവും പ്രകാശിപ്പിച്ചു

- Advertisement -

ലോകഫുട്ബോൾ ഇതിഹാസം പ്രിയപ്പെട്ട പെലെയുടെ വിയോഗത്തിൽ ഖത്തർ അനുശോചിച്ചു. പെലെയുടെ നാമവും ചിത്രവും ഖത്തറിലെ കെട്ടിടസമുച്ചയങ്ങളിൽ പ്രകടിപ്പിച്ചു കൊണ്ടാണ് ഖത്തർ അനുശോചനം രേഖപ്പെടുത്തിയത്.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം കുറിച്ച താരമാണ് പെലെ. 1958 , 1962 , 1970 ലോകകപ്പുകളിലായിരുന്നു കിരീടനേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോൾ താരവും പെലെയാണ്. നൂറ്റാണ്ടിന്റെ ഇതാഹാസതാരം എന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട് .

- Advertisement -

1958 ൽ ആദ്യ ലോകകപ്പ് കളിക്കുമ്പോൾ പെലെയ്ക്കു പ്രായം വെറും 17 വയസായിരുന്നു. ആ വർഷം ഫൈനലിലെ ഗോളുകൾ കണ്ട സ്വീഡനിലെ കമന്റേറ്റർമാർ ” വിസ്മയം ‘ എന്നാണ് പെലെയുടെ കളിയെ വാഴ്ത്തിയത് . ശവപ്പെട്ടിക്കുള്ളിൽ നിന്നുപോലും ഗോളടിക്കാൻ കഴിയുന്നവൻ എന്ന വിശേഷണവും അദ്ദേഹത്തിനു ലഭിച്ചു. ലോകത്തുളള എല്ല കാൽപന്ത് ആരാധകരുടെ മനസ്സിലും ബ്രസീലിനെ പരിചയപ്പെടുത്തിയത് ഫുട്ബോൾ ഇതിഹാസമായ പെലെയായിരുന്നു.

ബ്രസീലിനായി 92 മത്സരങ്ങളിൽ 77 ഗോളുകളടിച്ചു . പ്രൊഫഷണൽ കരിയറിൽ ആകെ 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ നേടി. 1971 ജൂലൈ 18 ന് ബ്രസീലിനു വേണ്ടിയാണ് അവസാന മത്സരം കളിച്ചത്. 1977 ഒക്ടോബർ 1 ന് സാന്റോസ് കുപ്പായത്തിൽ അവസാന പ്രൊഫഷണൽ പോരാട്ടം . കരിയറിൽ ആകെക്കളിച്ചത് രണ്ടേ രണ്ട് ക്ലബ്ബുകൾക്ക് വേണ്ടി മാത്രമാണ്. സാന്റോസിനെക്കൂടാതെ ന്യൂയോർക്ക് കോസ്മോസാണ് പെലെ പന്തുതട്ടിയ ഏക ക്ലബ്ബുകൾ.

- Advertisement -

Content Highlights: qatar honors pele

Latest news
MORE IN LATEST NEWS

MOST POPULAR