ദോഹ: ജൂലൈ മാസത്തെ സൂപ്പര്‍, പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം (ക്യു.പി). ജൂൺ മാസത്തെക്കാള്‍ ഇന്ധന വില ഈ മാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒരു ലിറ്റര്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈയില്‍ 1.10 ക്യു.ആര് ആയി വില കൂട്ടി. സൂപ്പര്‍ ലിറ്ററിന് 1.20 ക്യു.ആര് ആക്കി. കഴിഞ്ഞ മാസത്തേക്കാള്‍ 15 ദിര്‍ഹം കൂടുതലാണ് ഇത്. ഡീസലിന് ലിറ്ററിന് 1.10 ക്യു.ആര് ആണ് ജൂലൈ മാസത്തെ വില. ജൂണിനെക്കാള്‍ അഞ്ച് ദിര്‍ഹമാണ് വർദ്ധനവ്.
