കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനാപകടത്തിൽ മരണം 19 ആയി. നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. ഇവർ മലപ്പുറത്തും കോഴിക്കോടുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടിയോളം താഴേക്ക് പതിച്ച് രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹ പൈലറ്റും അടക്കം 19 ആളുകളാണ് മരണപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രെസ് വിമാനമാണ് ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറിയത്.
നാട്ടുകാരും, സുരക്ഷാ സേനയും കൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. സീറ്റ് കീറിയും, ഷീറ്റ് പൊളിച്ചുമാണ് പലരെയും പുറത്തെടുത്തത്. 123 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ പതിനഞ്ചോളം പേരുടെ നില ഗുരതരമാണ്.
English summary: Plane crash Kozhikode, Kerala: 19 people killed including Pilot and Co-Pilot
